കാവിൽ എ.എം.എൽ.പി. അധ്യാപകദിനം ആഘോഷിച്ചു
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.കെ. ഷൈമ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാവിൽ എ.എം.എൽ.പി. സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.കെ. ഷൈമ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെയും, അതുവഴി പൊതു സമൂഹത്തെയും സഹിഷ്ണുതയും, അർപ്പണബോധവും പരിശീലിപ്പിക്കുന്നത് അധ്യാപകരാണെന്നും അതുകൊണ്ട് പൊതു സമൂഹം ആദരവോടെയാണ് അധ്യാപകരെ നോക്കിക്കാണുന്നതെന്നും അവർ സൂചിപ്പിച്ചു. മുൻ പ്രധാന അധ്യാപകൻ എം.കെ. അബ്ദുറഹ്മാൻ മാസ്റ്ററെ സ്കൂളിൽ വെച്ചും, പി. ഉണ്ണി മാസ്റ്ററെ അദ്ദേഹത്തിൽ വീട്ടിൽ വെച്ചും ആദരിച്ചു.
പി.ടി.എ. പ്രസിഡന്റ് പി.എൻ. അഫ്സൽ അധ്യക്ഷനായി. സി.കെ. അശ്റഫ്, പി.സി. ഹരിപ്രിയ, സരിൻ എസ്. റാം എന്നിവർ സംസാരിച്ചു. അധ്യാപകരുടെയും, വിദ്യാർത്ഥകളുടെയും വിവിധ കലാപരിപാടികളും നടന്നു. പ്രധാന അധ്യാപിക പ്രമീള നാഗത്തിങ്കൽ സ്വാഗതവും, എ. അഞ്ജു നന്ദിയും പറഞ്ഞു.