ലോകസാക്ഷരതാ ദിനത്തിൽ ഇ-സാക്ഷ്യം പദ്ധതിയുമായി പാലോറ ഹയർ സെക്കണ്ടറി സ്കൂൾ
ഇ- സാക്ഷ്യം ലോഗോ പ്രകാശനം ഹെഡ്മിസ്ട്രസ് സരിത നിർവഹിച്ചു.

ഉള്ള്യേരി: ലോക സാക്ഷരതാ ദിനത്തിൽ ഇ-സാക്ഷ്യം പദ്ധതിയുമായി പാലോറ ഹയർ സെക്കണ്ടറി സ്കൂൾ. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഐടി മേഖലയിൽ ഭാഷാപരമായ അറിവുകൾ ആർജിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഈ സാക്ഷ്യം.
സൈബർ ലോകത്തെ പുതിയ അറിവുകളും വെല്ലുവിളികളെക്കുറിച്ചും കേഡറ്റുകൾ ആർജ്ജിക്കുന്നതോടൊപ്പം തന്നെ കുടുംബത്തെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ആശയമാണ് ലോകാ സാക്ഷരതാ ദിനത്തിൽ വിദ്യാലയത്തിൽ തുടക്കമായത്.
ചടങ്ങിൽ ഇ- സാക്ഷ്യം ലോഗോ പ്രകാശനം വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് സരിത നിർവഹിച്ചു. സ്കൗട്ട് & ഗൈഡ്സ് അദ്ധ്യാപകരായ പി സതീഷ് കുമാർ , റീന വി സി പി.മോഹിന്ദ് , രതീദേവി കെ എം , ആദിത്യൻ .പി ആർ നിധിൻദേവ് എന്നിവർ സംസാരിച്ചു.