നിപ; പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം മാറ്റിവെച്ചു
ജില്ലയിലെ പൊതുപരിപാടികൾ മാറ്റി വെക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന സ്കൂൾ കലോത്സവം മാറ്റിവെച്ചതായി പ്രധാനാധ്യാപകൻ അറിയിച്ചു. നിപ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
സ്കൂളിൽ ക്ലാസുകൾ പതിവ് പോലെ നടക്കും. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഉള്ള മോണിംഗ് ക്ലാസിനും മാറ്റമില്ല.