കായണ്ണ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ സ്വപ്നനഗരി ശുചീകരിച്ചു
കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

കായണ്ണ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കായണ്ണ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങൾ കായണ്ണ ടൗണിലെ സ്വപ്നനഗരി ശുചീകരിച്ചു.
പ്രവൃത്തി ഉദ്ഘാടനം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഷിജു അധ്യക്ഷനായി.
പി.ടി.എ. പ്രസിഡന്റ് ടി. സത്യൻ, പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ. എം.എം. സുബീഷ്, അധ്യാപകരായ ജിൻസി പീറ്റർ, ഡോ: ശ്രീലു ശ്രീപദി, കെ.കെ. ദിവ്യ, നീതു പി. കുമാർ, വളണ്ടിയർ ലീഡർമാരായ കെ.കെ. പൂജാലക്ഷ്മി, ആർ. അദ്വൈത്, വിഷ്ണു പ്രകാശ്, ശ്രിയ എസ്. ജിത്ത് എന്നിവർ നേതൃത്വം നൽകി.