headerlogo
education

പുറക്കാട് സൗത്ത് എൽ.പി. സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് നാടിന് ഉദ്ഘാടനം ചെയ്തു

എഴുത്തുകാരിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ. മിനി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു

 പുറക്കാട് സൗത്ത് എൽ.പി. സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് നാടിന് ഉദ്ഘാടനം ചെയ്തു
avatar image

NDR News

06 Oct 2023 08:51 PM

പുറക്കാട്: പുറക്കാട് സൗത്ത് എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച എം.കെ. ലക്ഷ്മിയമ്മ സ്മാരക ചിൽഡ്രൻസ് പാർക്ക് എഴുത്തുകാരിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദിൻ്റെ അധ്യക്ഷത വഹിച്ചു.

       റിട്ട. പ്രോഗ്രാം ഓഫീസർ ആകാശവാണി പുഷ്പ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് തിക്കോടിയൻ പ്രതിമ അനാച്ഛാദനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വാസുദേവൻ, മനയിൽ നാരായണൻ, ബിജു മുചുകുന്ന്, വി.പി. രാമചന്ദ്രൻ, വി.പി. സത്യൻ, അരിമ്പൂർ പ്രമോദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എൽ.എസ്.എസ്. ജേതാക്കളെ മെമൻ്റോ നൽകി അഭിനന്ദിച്ചു. 

        മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ കൊടലൂർ, ബി.പി.സി. അനുരാജ് വരിക്കാലിൽ, വിദ്യാലയ വികസന സമിതി കൺവീനർ ശ്രീധരൻ കോരച്ചം കണ്ടി, എം.പി.ടി.എ. ചെയർപേഴ്സൺ ജസീല പി.പി എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ. പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും ഹെഡ്മിസ്ട്രസ് ആർ. സുഷമ നന്ദിയും പറഞ്ഞു.

NDR News
06 Oct 2023 08:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents