സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ പിടികൂടിയ പോലീസുദ്യോഗസ്ഥർക്ക് ആദരം
പേരാമ്പ്ര ഹൈസ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് അനുമോദിച്ചത്

പേരാമ്പ്ര: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ പിടികൂടിയ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരെ അനുമോദിച്ചു. പേരാമ്പ്ര ഹൈസ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് അനുമോദിച്ചത്.
ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് രജീഷ് അധ്യക്ഷത വഹിച്ചു. എസ്.എച്ച്.ഒ. ബിനു തോമസ്, എസ്.സി.പി.ഒ. സുനിൽകുമാർ സി.എം., ചന്ദ്രൻ കെ. എന്നിവർക്കുള്ള ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ നിഷിത സമ്മാനിച്ചു.
രാജേഷ് വി.ബി., എസ്.പി.സി. കേസറ്റ് ഫാരിസ്ഥാ മറിയം, എസ്.പി.ജി. കമ്മിറ്റി അംഗം ബാബു കണ്ടോത്ത് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സജു സി.എം., സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർമാർ, എസ്.പി.സി. കേഡറ്റുകൾ, രക്ഷിതാക്കൾ തുടങ്ങിയർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ സുനിൽകുമാർ സ്വാഗതവും അരവിന്ദൻ നന്ദിയും പറഞ്ഞു.