സഹപാഠികൾക്ക് സ്നേഹ വീടൊരുക്കി ശാന്തിനികേതൻ വിദ്യാർത്ഥികൾ
താക്കോൽ ദാനം നാളെ കെ.കെ. രമ എം.എൽ.എ. നിർവ്വഹിക്കും

തിരുവള്ളൂർ: സ്നേഹത്തിന്റേയും കരുതലിന്റേയും നല്ലപാഠം പകരുകയാണ് ശാന്തിനികേതൻ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഭവനരഹിതരായ വിദ്യാർഥികൾക്ക് വീടൊരുക്കുന്ന ചോല പാർപ്പിടക്കരുതൽ പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽ ദാനം നാളെ കെ.കെ. രമ എം.എൽ.എ. നിർവ്വഹിക്കും.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ജില്ലാ കലക്ടർ എ. ഗീത മുഖ്യാതിഥിയാവും. എൻ.സി.സി., സ്കൗട്ട്, ജെ.ആർ.സി., ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, ശാഹിദ് തിരുവള്ളൂർ ഐ.ഐ.എസ്., തോടന്നൂർ എ.ഇ.ഒ. വിനോദ്, നൂർ ജലീല, ജനപ്രതിനിധികൾ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.