62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു
പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഡിസംബർ നാലു മുതൽ എട്ടുവരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ഗവാസ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് കുമാർ സി. ആമുഖ ഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ നിഷിത കെ. സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, ഹയർ സെക്കൻ്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, സജീവൻ, എ.കെ. ചന്ദ്രൻ, എം. കുഞ്ഞമ്മദ്, സത്യൻ കടിയങ്ങാട്, രാഗേഷ് തറമ്മൽ, ആലിക്കുട്ടി, ടി.കെ. ബാലഗോപാലൻ, മനോജ് ആവള, രാമചന്ദ്രൻ, പി.പി. രാമകൃഷ്ണൻ, സി.പി.എ. അസീസ് എന്നിവർ പ്രസംഗിച്ചു. വൊക്കേഷണൽ ഹയർ സെക്കൻ്ററി അസി.ഡയറക്ടർ അപർണ്ണ വി.ആർ. നന്ദി പറഞ്ഞു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. (ചെയർമാൻ), ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി (വർക്കിംഗ് ചെയർമാൻ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.
പി. ഗവാസ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), നിഷ പി.പി. (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), സി.എം. ബാബു, ദുൽഖിഫിൽ (ജില്ലാ പഞ്ചായത്ത് അംഗങ്ങൾ), എൻ.പി. ബാബു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്), വി.കെ. പ്രമോദ്, കെ. സുനിൽ, സി.കെ. ശശി, എൻ.ടി. ഷിജിത്ത്, ഇ.കെ. ബിന്ദു, ശാരദ പടേരി കണ്ടി, ഉണ്ണി വേങ്ങേരി എന്നിവർ വൈസ് പ്രസിഡൻ്റുമാരായും മനോജ് കുമാർ സി. (വിദ്യാഭ്യാസ ഉപ ഡയറക്ടർ) ജനറൽ കൺവീനറായും എം. സന്തോഷ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻ്ററി വിദ്യാഭ്യാസം), അപർണ വി.ആർ. (അസിസ്റ്റന്റ് ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിദ്യാഭ്യാസം), അബ്ദുൾ നാസർ കെ. (പ്രിൻസിപ്പാൾ, ഡയറ്റ്, കോഴിക്കോട്), അബ്ദുൽ ഹക്കീം ഡി.പി.ഒ. (എസ്.എസ്.എ.), നിഷിദ(പ്രിൻസിപ്പാൾ പേരാമ്പ്ര എച്ച്.എസ്.എസ്.), സുനിൽകുമാർ (പ്രധാന അധ്യാപകൻ, പേരാമ്പ്ര എച്ച്.എസ്.എസ്.) എന്നിവരെ ജോയിന്റ് കൺവീനർമാരായും എൻ. മൊയ്നുദീൻ കെ.എ.എസ്. (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, താമരശ്ശേരി) ട്രഷററായും കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രോഗ്രാം കമ്മിറ്റി: ചെയർമാൻ - കെ.കെ. വിനോദൻ (മെമ്പർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), കൺവീനർ - ഷാജു പി. കൃഷ്ണൻ, സ്റ്റേജ് ആൻ്റ് പന്തൽ: ചെയർമാൻ - മിനി പൊൻപാറ (മെമ്പർ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ - സുനിൽ എം., ലൈറ്റ് ആൻ്റ് സൗണ്ട്: ചെയർമാൻ - പി.ടി. അഷ്റഫ് (മെമ്പർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), കൺവീനർ - മുഹമ്മദ് റഷീദ്, ലോ ആൻ്റ് ഓർഡർ: ചെയർമാൻ പ്രിയേഷ് കെ. (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ ദിലീപ് കുമാർ, റിസപ്ഷൻ: ചെയർമാൻ വിനോദ് തിരുവോത്ത് (മെമ്പർ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), കൺവീനർ ബിനീഷ് ബി.ബി., രജിസ്ട്രേഷൻ: ചെയർമാൻ - സി.എം. സജു (മെമ്പർ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ - മുഹമ്മദ് സുഹൈൽ, വെൽഫെയർ: ചെയർമാൻ, ശ്രീലജ പുതിയെടുത്ത് (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ: സുരേഷ് കുമാർ എം., ഭക്ഷണം: ചെയർമാൻ - വി.കെ. പ്രമോദ് (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), കൺവീനർ - ദേവനന്ദൻ ടി., അക്കമഡേഷൻ: ചെയർമാൻ - രാഗേഷ് പി.കെ. (മെമ്പർ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ - മൂസ കോയ മാവിളി, ട്രാൻസ്പോർട്ട്: ചെയർമാൻ - സൽമ കെ. (വാർഡ് മെമ്പർ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ - മുനീർ എം ടി., ഗ്രീൻ പ്രോട്ടോകോൾ: ചെയർമാൻ - ജോനാ പി. (മെമ്പർ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ - ഷെജിൻ ആർ, മീഡിയ ആൻ്റ് പബ്ലിസിറ്റി: ചെയർമാൻ - അർജുൻ കറ്റയാട്ട് (മെമ്പർ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), കൺവീനർ - സി.കെ. അനിൽകുമാർ, ട്രോഫി: ചെയർമാൻ - കെ. സജീവൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), കൺവീനർ - ബി.ടി. സുധീഷ് കുമാർ എന്നിങ്ങനെ സബ് കമ്മിറ്റികളും രൂപീകരിച്ചു.