കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഒക്ടോബർ 25,26 തീയതികളിൽ ജി.എച്ച്.എസ്.എസ്. പന്തലായനിയിൽ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിലിന്റെ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ് കുമാർ മേള വിശദീകരണം നൽകി. എ.പി. പ്രബീത് സ്വാഗതവും, സി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ നിജില പറവക്കൊടി, കെ. ഇന്ദിര, പ്രജില സി., പ്രജിഷ കെ., പി.ടി.എ. പ്രസിഡൻ്റ് സുരേഷ് ബാബു, ബി.പി.സി. ദീപ്തി ഇ.പി. എന്നിവർ സംസാരിച്ചു