കഥാകൃത്ത് അഷ്റഫ് കാവിലിന് ബഷീർ പുരസ്കാരം
അഷ്റഫ് കാവിലിൻറെ ദല മർമ്മരങ്ങൾ എന്ന നോവലാണ് പുരസ്കാരം നേടിയത്

വാഴക്കാട്: ഫ്രീഡം 50 ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളിൽ ചിന്താ പബ്ലിക്കേഷൻസ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച അഷ്റഫ് കാവിലിന്റെ ദലമർമ്മരങ്ങൾ നോവൽ ഇനത്തിൽ ബഷീർ പുരസ്കാരത്തിന് അർഹമായി. കവിയും ഗ്രന്ഥകാരനുമായ അഷ്റഫ് കാവിൽ ചെറുവട്ടൂർ എം ഐ എം യു പി സ്കൂൾ അധ്യാപകനാണ്. ഇതിനകം 18 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കാവിൽ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ രണ്ടത്താണിയിലാണ് താമസിക്കുന്നത്. അംബേദ്കർ നാഷണൽ ഫെലോഷിപ്പ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ് അറ്റ്ലസ് കൈരളി അവാർഡ് തുടങ്ങി 11 പുരസ്കാരങ്ങൾ ഇതിനകം ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.