മേലടി ഉപജില്ല സ്കൂൾ കലോത്സവം : പയ്യോളി ജിവിഎച്ച്എസ്എസ് ചാമ്പ്യൻമാർ
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കിരീടം നേടി പയ്യോളി ഹൈസ്കൂളിന് ഇരട്ടനേട്ടം

നന്തി: വൻമുഖം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാല് ദിവസമായി നടന്നു വന്ന മേലടി ഉപജില്ല കലോത്സവത്തിന് പരിസമാപ്തി. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പയ്യോളി തിക്കോടിയൻസ് സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ വിഭാഗത്തിൽ 218 നേടിയാണ് പയ്യോളി ഹൈസ്കൂൾ ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്. മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ സംസ്കൃതത്തിൽ മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പയ്യോളി തിക്കോടിയൻസ് സ്മാരക സ്കൂൾ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളി ചിങ്ങപുരം സികെജിഎം സ്കൂളിനേക്കാൾ 48 പോയിന്റ് അധികം നേടിയാണ് പയ്യോളി ഹയർ സെക്കൻഡറി വിജയ കിരീടം ഉറപ്പിച്ചത്. ചിങ്ങപുരം സികെജിഎം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്.എൽ പി ജനറൽ വിഭാഗത്തിൽ ചെറുവണ്ണൂർഎൽ പി സ്കൂൾ , പയ്യോളി ജെംസ് സ്കൂൾ , നമ്പ്രത്ത് കര എൽ പി .സ്കൂൾ ചാമ്പ്യൻമാരായി. യുപി വിഭാഗത്തിൽ വന്മുഖം യു.പി. സ്കൂളാണ് ചാമ്പ്യൻമാർ.
സംഘനൃത്തം, ഒപ്പന, തിരുവാതിരക്കളി വഞ്ചിപ്പാട്ട്, സംഘഗാനം തുടങ്ങിയ ഗ്ലാമർ ഇനങ്ങളിൽ പയ്യോളി സ്കൂൾ എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡോടെ ജില്ലാ മത്സരത്തിന് യോഗ്യത നേടി. അറബി മലയാളം പദ്യ പാരായണത്തിലും ലളിതഗാനം, ഇംഗ്ലീഷ് പ്രസംഗം, മാപ്പിളപ്പാട്ട് ഇനങ്ങളിലും ജില്ല മത്സരത്തിന് യോഗ്യത നേടി. സ്റ്റാർ സിംഗർ ജേതാവായ ശ്രീനന്ദ് ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും എഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് യോഗ്യത നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ കോൽക്കളി വഞ്ചിപ്പാട്ട് തിരുവാതിരക്കളി തുടങ്ങിയ ഇനങ്ങളിൽ മികച്ച പ്രകടനം നടത്തിയ പയ്യോളി സ്കൂൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി. സമാപന സമ്മേളനത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, എം.പി ശിവാനന്ദൻ ഷീജ പട്ടേരി, ഗ്രാമ പഞ്ചായത്ത് മെർമാരായ അഖില എ.പി, പി.പി കരിം, എം.കെ മോഹനൻ , ആർ.രവീന്ദ്രൻ , റഫീഖ്പുത്തലത്ത്, രജില എ ഇ ഒ എൻ ജാഫർ , ഹെഡ്മിസ്ട്രസ് സുചിത്ര പി ഡി തുടങ്ങിയവർ സംസാരിച്ചു.