പേരാമ്പ്ര ദാറുന്നതും കോളേജ് ഇനി ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
കോളേജിനെ പരിസ്ഥിതി സൗഹൃദ ക്യാമ്പസ് ആയി ഇന്ന് പ്രഖ്യാപിക്കും

പേരാമ്പ്ര : പേരാമ്പ്ര ദാറുന്നു ജും കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിനെ ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്ന് പുനർനാമകരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. പുനർ നാമകരണവും കോളേജിൻറെ പരിസ്ഥിതി സൗഹൃദ ക്യാമ്പസ് പ്രഖ്യാപനവും ഇന്ന് നടക്കും. ക്യാമ്പസ് മുഴുവൻ പരിസ്ഥിതി സൗഹൃദമാക്കാൻ തീരുമാനിച്ചു. ക്യാമ്പസിൽ ഖരമാലിന്യം സംസ്കരിക്കാൻ പ്രത്യേകം പ്ലാൻറ് ഒരുക്കി , ക്ലാസ് മുറികളിലും മൈതാനത്തും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. വിത്ത് ശേഖരണാർത്ഥം സീഡ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കോളേജിൽ ഔഷധ സസ്യ ത്തോട്ടം ആരംഭിക്കുകയും ചെയ്തു.
ഇന്ന് രാവിലെ 11 മണിക്ക് കെ മുരളീധരൻ എം.പി. പരിസ്ഥിതി സൗഹൃദ ക്യാമ്പസ് പ്രഖ്യാപനം നടത്തും. അയൽപക്ക വീടുകളിൽ വൃക്ഷത്തൈ വിതരണം, റോഡരികിൽ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, പച്ചത്തുരുത്ത് സന്ദർശനങ്ങൾ, പൂമ്പാറ്റ പാർക്ക്, പരിസ്ഥിതി അവബോധ റാലികൾ, ഡോക്യുമെൻററി നിർമാണം, ഡിജിറ്റൽ മാഗസിൻ, പരിസ്ഥിതി ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, വിവിധ മത്സരങ്ങൾ തുടങ്ങി വിവിധതരത്തിലും തലത്തിലുമുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ എം. മുഹമ്മദ് അസ്ലം, സൂപ്രണ്ട് പിടി ഇബ്രാഹിം, പി.ടി.എ സെക്രട്ടറി എം പി മുഹമ്മദ് കുട്ടി, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ പ്രജില എടവന എന്നിവർ സംസാരിച്ചു.