headerlogo
education

കലോത്സവ,ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂര്‍

വിജയഭേരി 2023 പരിപാടി ഹെഡ്മാസ്റ്റര്‍ ടി. മുനാസ് ഉദ്ഘാടനം ചെയ്തു

 കലോത്സവ,ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂര്‍
avatar image

NDR News

26 Nov 2023 09:11 AM

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പേരാമ്പ്ര ഉപജില്ലാ തല കലോത്സവം, അറബിക് കലോത്സവം സംസ്കൃതോത്സവം, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള, ഗണിതശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള , ഐ ടി മേള, കായിക മേള എന്നിവയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു.വിജയികളായ പ്രതിഭകളെയും സ്വീകരിച്ചാനയിച്ച് സ്കൂൾ സ്കൗട്ട് ബാന്റ് ട്രൂപ്പിന്റെ അകമ്പടിയോടെ നടുവണ്ണൂർ ടൗണിൽ വിജയാഹ്ലാദപ്രകടനം നടത്തി.

     വിജയഭേരി 2023 എന്ന പേരില്‍ നടത്തിയ പരിപാടി ഹെഡ്മാസ്റ്റർ ടി മുനാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം ആധ്യക്ഷം വഹിച്ചു .എസ് .എം.സി .ചെയർമാൻ ഷിബീഷ് ,വിനോദ് ഇ, ശശീന്ദ്രൻ , എം പ്രദോഷ് , എ. ഷീജ, സുരേഷ്ബാബു എ. കെ., അനീഷ് ടി.പി. , മുസ്തഫ പാലോളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.എം.സുരേഷ് ബാബു സ്വാഗതവും, കലോൽസവം ജനറൽ കൺവീനർ ശ്രീജേഷ് ശ്രീതിലകം നന്ദിയും പറഞ്ഞു.

NDR News
26 Nov 2023 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents