കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; മീഡിയ റൂം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: 62 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മീഡിയ റൂം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. മീഡിയ ആൻ്റ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അർജുൻ കറ്റയാട്ട് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപറ, സ്കൂൾ പ്രിൻസിപ്പാൾ നിഷിത കെ., പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.എം. ബാബു, പ്രസ് ക്ലബ്ബ് സെക്രട്ടറി ദേവരാജ് കന്നാട്ടി, പ്രസ് ക്ലബ് ട്രഷറർ ഇ. ബാലകൃഷ്ണൻ, ഷിബു കെ.വി., പി.കെ. ബിജു, അബ്ദുൽ ജലീൽ, സുനിൽ പി.കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.