‘കാലുകൾ കൊണ്ട് വാഹനമോടിച്ച് ലൈസൻസ് നേടി ജിലുമോൾ’
ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി
പാലക്കാട്: സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിൽ ജിലുമോള്‍. ഇരുകൈകളുമില്ലാത്ത ജിലുമോള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി. അങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോളെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ജിലുമോളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോൾ എല്ലാ വെല്ലുവിളികളെയും മറികടക്കാൻ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് ജിലുമോൾ കുതിക്കട്ടെ. എല്ലാ ആശംസകളും സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

