headerlogo
education

കോഴിക്കോട് ജില്ലാ കലോത്സവം; സ്കൂളുകൾക്കുള്ള ട്രോഫികൾ കൈമാറി

ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുന്ന യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ സ്കൂളുകൾക്കുള്ള പുരസ്കാരമാണ് കൈമാറിയത്

 കോഴിക്കോട് ജില്ലാ കലോത്സവം; സ്കൂളുകൾക്കുള്ള ട്രോഫികൾ കൈമാറി
avatar image

അരുണിമ പേരാമ്പ്ര

07 Dec 2023 07:19 PM

പേരാമ്പ്ര: 62 മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുന്ന സ്കൂളുകൾക്ക് ഏർപ്പെടുത്തിയ ട്രോഫികൾ സംഘാടക സമിതിക്ക് കൈമാറി. ഹയർ സെക്കന്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്ന വിദ്യാലയത്തിന് അരിക്കുളം അഗ്രിക്കൾച്ചർ ആന്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ഏർപ്പെടുത്തിയ മുൻ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാർ സ്മാരക റോളിംഗ് ട്രോഫി സംഘം പ്രസിഡന്റ് ജെ.എൻ. പ്രോംഭാസിൻ ട്രോഫി കമ്മിറ്റിക്ക് കൈമാറി.

       യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയത്തിന് മലനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പ് സൊസൈറ്റി ഏർപ്പെടുത്തിയ മുൻ മന്ത്രി പി.ആർ. കുറുപ്പ് സ്മാരക റോളിംഗ് ട്രോഫി സംഘം പ്രസിഡന്റ് ഭാസ്ക്കരൻ കൊഴുക്കല്ലൂർ ട്രോഫി കമ്മിറ്റിക്ക് കൈമാറി. 

      ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയത്തിന് ചെറുവണ്ണൂർ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി ഏർപ്പെടുത്തിയ മുൻ കേന്ദ്ര മന്ത്രി അരങ്ങിൽ ശ്രീധരൻ സ്മാരക റോളിംഗ് ട്രോഫി സംഘം പ്രസിഡന്റ് എൻ.കെ. വത്സൻ ട്രോഫി സംഘാടക സമിതിക്ക് കൈമാറി.

അരുണിമ പേരാമ്പ്ര
07 Dec 2023 07:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents