headerlogo
education

തറമ്മൽ സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിഭകളെ അനുമോദിച്ചു

വാർഡ് മെമ്പർ വി പി അശോകൻ ഉത്ഘാടനം നിർവ്വഹിച്ചു

 തറമ്മൽ സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിഭകളെ അനുമോദിച്ചു
avatar image

NDR News

24 Dec 2023 02:15 PM

നടുവണ്ണൂർ: തറമ്മൽ അങ്ങാടി, കാരയാട് എ എം എൽ പി സ്കൂളിൽ നിന്നും ഉയർന്ന മാർക്കിൽ 2022 - 2023 അധ്യയന വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ, ഫാത്തിമ മെഹ്‌ദിൻ,ആത്മിക ടി കെ,, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിയോണ എസ് വിജയ്, അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കെ.എ.എം.എ. സംസ്ഥാന കമ്മിറ്റി നടത്തിയ എൽ പി . വിഭാഗം ക്വിസ് മത്സരത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും അൽ മക്തബ് എൽപി വിഭാഗം ഓൺലൈൻ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കിയ മുഹമ്മദ് ഫൈസാൻ എം.എസ് എന്നിവരെയാണ് തറമ്മൽ അങ്ങാടിയുടെ തെക്ക് ഭാഗം താമസക്കാരുടെ ഗാർഹിക കൂട്ടായ്മ തറമ്മൽ സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ ആദരിച്ചത്.

      ചടങ്ങിൽ എം എസ് ദിനേശ് (സെക്രട്ടറി) സ്വാഗതം പറഞ്ഞു. സമീർ എരോത്ത്‌ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ വി പി അശോകൻ ഉത്ഘാടനം നിർവ്വഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ കെ നാരായണൻ, ഷഫീഖ് മാസ്റ്റർ കുനിക്കാട്ട്, സിറാജ് തറമ്മൽ, വിജയൻ വി കെ, അബ്ദുള്ള എരോത്ത്‌,ഷബാന നിറാഷ്, മുഹമ്മദ്‌ ഫിസാൻ തുടങ്ങിയവർ പങ്കെടുത്തു.

NDR News
24 Dec 2023 02:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents