എലങ്കമൽ മദ്റസത്തുൽ ഇസ്വ് ലാഹ് കായികപ്രതിഭകളെ അനുമോദിച്ചു
ടി. അബ്ദുല്ല മാസ്റ്റർ അനുമോദന പ്രസംഗം നടത്തി

എലങ്കമൽ : കേരള മദ്റസ എജുക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്കായി നടത്തിയ "അറ്റ്ലറ്റിസ്മോ " കായികമേളയിൽ പേരാമ്പ്ര കൊയിലാണ്ടി ക്ലസ്റ്ററുകൾ ചേർന്ന സബ്ജില്ലാ മൽസരത്തിൽ സെക്കൻ്റ് റണ്ണറപ്പായ എലങ്കമൽ മദ്റസത്തുൽ ഇസ്വ് ലാഹിലെ കായികപ്രതിഭകളെ മദ്റസ മാനേജിംഗ് കമ്മിറ്റിയും പി.ടി.എ യും ചേർന്ന് അനുമോദിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് റഹ്മാൻ എലങ്കമൽഅധ്യക്ഷത വഹിച്ചു. മാനേജർ ടി. അബ്ദുല്ല മാസ്റ്റർ അനുമോദന പ്രസംഗം നടത്തി.
അഹ്‌മദ് കാവിൽ, നൗഷാദ് കെ , പി.എം. അബ്ദുൽ ഹമീദ്, അബ്ദുസ്സലാം ടി.എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഹ്‌മദ് പി.കെ, ഹനീഫ ടി.എം, ലബീബ എഫ് എം,നാസില ടി, റിഷാന കെ.കെ, ജഅഫർ ടി.എം എന്നിവർ ഉപഹാരങ്ങൾ നൽകി. ഖദീജ ഹന ഖുർആൻ പാരയാണം നടത്തി. പ്രിൻസിപ്പാൾ കെ.മുഹമ്മദശ്റഫ് സ്വാഗതവും എം.എം സമീർ നന്ദിയും പറഞ്ഞു.