ഉള്ളിയേരി ജി എൽ പി സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ
ലോഗോ പ്രകാശനം സുരേഷ് ബാബു ആലങ്കോട് നിർവഹിച്ചു

ഉള്ളിയേരി: ഉള്ളിയേരി ഗവൺമെൻറ് എൽ പി സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ. നുറാം വാർഷികത്തോടനു ബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. ഇതിൻറെ ഭാഗമായി ശതാബ്ദി ആഘോഷലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അസ്സൈനാർ അധ്യക്ഷനായി.
ഷംസുദ്ദീൻ, കെ കെ . സുരേന്ദ്രൻ മാസ്റ്റർ, ഷാജു ചെറുക്കാവിൽ എസ് എം സി ചെയർമാൻ നിധീഷ് ,പി ടി എ പ്രസിഡണ്ട് പ്രബിൻ, എം.പി.ടി എ ചെയർ പേഴ്സൺ ശ്രീഷ്മ, സ്കൂൾ ലീഡർ ഹരിപഥ് എന്നിവർ പങ്കെടുത്തു. അധ്യാപകരായ മിനി , ആനന്ദവല്ലി ഹരിപ്രസാദ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അല്ലി നന്ദി പറഞ്ഞു.