ഐഡിയ -23 ഹയർ സെക്കന്ററി കൊമേഴ്‌സ് വിദ്യാർത്ഥികൾക്കുള്ള ത്രിദിന സംരംഭകത്വ വികസന പരിശീലന ക്യാമ്പ് സമാപിച്ചു.
കൊയിലാണ്ടി മുനിസിപ്പാലിറ്റി ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. പി സത്യൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : സമഗ്ര ശിക്ഷ കേരള കോഴിക്കോട്, പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കൊമേഴ്സ് ശീർഷകത്തിൽ ഉൾപ്പെടുത്തി ഒന്നാം വർഷ ഹയർ സെക്കണ്ടറി കൊമേഴ്സ് വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ സംരംഭകത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. പി സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു കെ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കെ കെ പദ്ധതി വിശദീകരണം നടത്തി.
സംരംഭകത്വ മനോഭാവവും സംരംഭകരുടെ സവിശേഷതകളും തിരിച്ചറിയൽ, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കൽ, സംരംഭകത്വ മേഖലയോട് താൽപ്പര്യവും അഭിരുചിയും ഉള്ള കുട്ടികളെ കണ്ടെത്തൽ തുടങ്ങിയവ ആയിരുന്നു ഇതിന്റെ ലക്ഷ്യം. പന്തലായനി ബ്ലോക്ക് വ്യവസായ ഓഫീസർ ഷിബി , സംരംഭകരായ രാജീവ് , കിരൺ വൽസൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. ശ്രീജിത്ത് കെ കെ ചിത്രേഷ്, ബിജിത്ത് എന്നിവർ പരിശീലകരായി. പന്തലായനി ബി ആർ സി പരിധിയിലെ എല്ലാ ഹയർ സെക്കന്ററി / വി എച്ച് എസ് ഇ യിൽ നിന്നുംതിരഞ്ഞെടുത്ത അൻപത് പ്ലസ് വൺ വിദ്യാർത്ഥികളാണ് മൂന്ന് ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തത്.
ഉദ്ഘാടന പരിപാടിയിൽ ബി ആർ സി ട്രെയിനർമാരായ വികാസ് കെ എസ്, പരിശീലകരായ ചിത്രേഷ്, ബിജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ദീപ്തി ഇ പി സ്വാഗതവും ഉണ്ണികൃഷ്ണൻ കെ നന്ദിയും പറഞ്ഞു.