കക്കഞ്ചേരി എ.എൽ.പി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു
എൽഎസ്എസ് ജേതാക്കൾക്കും സബ്ജില്ലാ കലാ ശാസ്ത്ര വിജയികൾക്കും അനുമോദനം

തെരുവത്ത് കടവ് : കക്കഞ്ചേരി എഎൽപി സ്കൂളിൽ പ്രതിഭകൾക്ക് അനുമോദനം . സ്കൂളിലെ എൽ എസ് എസ് ജേതാക്കളെയും സബ്ജില്ലാ കലാ ശാസ്ത്ര വിജയികളെയുമാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഇന്നലെ അനുമോദിച്ചത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് സമിതി അധ്യക്ഷ ചന്ദ്രിക പൂമഠത്തിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. രണ്ടാം വാർഡ് മെബർ വിദീഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.