നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂളിൽ മഴവില്ല് ദ്വിദിന പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ മഴവില്ല് ദ്വിദിന പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കേരള ഫോക് ലോര്‍ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് മുഖ്യാതിഥിയായി.
പി.ടി.എ. പ്രസിഡൻ്റ് ഷഹർബാനു അധ്യക്ഷത വഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ് അശ്വതി, സനിൽ കെ.എസ്., ആദർശ് എന്നിവർ സംസാരിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ, എൻ. റഷീദ്, പ്രകാശൻ ഇല്ലത്ത്, മുഹമ്മദ് സി. അച്ചിയത്, സൗമ്യ, സിദ്ദീഖ്, ശരണ്യ ബി.എസ്. എന്നിവർ വിവിധ സെഷനുകളിലായി ക്യാമ്പ് നയിച്ചു.
റസിയ പി., അസ്മ യു.കെ., ഹഫ്സത്ത് എം.കെ., നിഖില പി., മഞ്ജു, അർച്ചന, അജന്യ എന്നിവർ നേതൃത്വം നൽകി. ഹെഡ് മിസ്ട്രസ്സ് സിന്ധു എം.കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു.