എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഇന്നു മുതൽ 23 വരേ
രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ടു മുതല്‍ 3.45 വരെയുമാണ് പരീക്ഷ. പൊതു പരീക്ഷയ്ക്ക് മുംബൈയിലുള്ള അവസാനഘട്ട തയ്യാറെടുപ്പാണ് മോഡൽ പരീക്ഷ. എസ്.എസ്. എല്‍.സി പൊതുപരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷയ്ക്ക് മുന്നോടിയായി ഉള്ള പഠനപ്രവർത്തനങ്ങൾ മിക്കവാറും അവസാനിച്ചു കഴിഞ്ഞു.സീരീസ് പരീക്ഷകളും പ്രീ മോഡൽ പരീക്ഷകളും നടന്ന ശേഷം വിവിധ ഗ്രൂപ്പുകളെ ആയി തിരിച്ചായിരുന്നു അവസാന ഘട്ടത്തിലെ ക്ലാസുകൾ. സയൻസ് ക്ലാസുകൾ അതിഥി ക്ലാസുകൾ പ്രാദേശിക പഠന കേന്ദ്രങ്ങളിലെ ക്ലാസുകൾ തുടങ്ങി വൈവിധ്യമാർന്ന ക്ലാസുകൾ വിവിധ വിദ്യാലയങ്ങളിൽ നടന്നു.അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂടി പങ്കുചേർന്നാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡല്‍ പരീക്ഷകള്‍ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകള്‍ മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷ ആരംഭിക്കുക. ഒന്നു മുതല്‍ ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷകളുടെ വിശദ ടൈംടേബിള്‍ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

