വെള്ളിയൂർ എ.യു.പി. സ്കൂളിലെ സ്മാർട്ട് കിഡ്സ് നഴ്സറി ഫെസ്റ്റ് നടത്തി
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു

വെള്ളിയൂർ: സ്മാർട്ട് കിഡ്സിൻ്റ വാർഷികം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി നിർവ്വഹിച്ചു. ഹസീന നിഷാദ് അധ്യക്ഷയായി. മഴവിൽ മനോരമ ഫെയിം ഹരിചന്ദന സബീഷ് മുഖ്യ അതിഥിയായിരുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച അലക്സ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. കെ.സി ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. സനിത സ്വാഗതവും അഥർവ് രാജ് ടി.കെ. നന്ദിയും പറഞ്ഞു.
കെ. മധു കൃഷ്ണൻ, വി.എം. സുഭാഷ്, ഇ.ടി. ഹമീദ്, ഷീന കെ., ശാന്തി മോഹൻ, മനീഷ് ഹരീന്ദ്ര, എം.കെ. പ്രകാശൻ, കെ.സി. മജീദ്, സത്യൻ വി., മനോജ് പാലയാട്ട്, പി.പി. മുഹമ്മദലി, ടി.പി. സജില, പി.കെ. സുരേഷ് നൊച്ചാട് എന്നിവർ സാന്നിധ്യം അറിയിച്ചു.