മേപ്പയൂരിൽ ഉപരി പഠന കോഴ്സ് ഓറിയന്റേഷൻ സംഘടിപ്പിച്ചു
അസോസിയേഷൻ സെക്രട്ടറി കെ. കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: എസ്.എസ്.എൽ.സി., പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി അറബി ഭാഷയുടെ ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തിയുള്ള പരിപാടി മേപ്പയൂർ സലഫിയ്യ അറബിക് കോളജിൽ സംഘടിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി കെ. കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ഫള്ലുളള അൻവാരി അദ്ധ്യക്ഷനായി. ഓറിയന്റേഷൻ ക്ലാസിന് നാദാപുരം അൽഫുർഖാൻ കോളജ് അസി. പ്രൊഫസർ അംജദ് അൻസാരി നേതൃത്വം നൽകി. അബ്ദുറഹ്മാൻ കായലാട്ട്, പ്രൊഫ. സി.കെ. ഹസ്സൻ, സാബിഖ് പുല്ലൂർ, നജീബ് ഫാറൂഖി എന്നിവർ സംസാരിച്ചു.