പേരാമ്പ്ര ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ ഉദ്ഘാടനം ചെയ്തു. ഹെവൻസ് പ്രീ സ്കൂൾ പ്രസിഡന്റ് കെ. മുബീർ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ദിയ ഫൈസൽ മുഖ്യാതിഥിയായി.
ഓർഫനേജ് ട്രഷറർ കെ. ഇമ്പിച്യാലി, കമ്മിറ്റി മെമ്പർ സിറാജ് മേപ്പയൂർ, പി.ടി.എ. പ്രസിഡന്റ് ഷംസീർ കെ.കെ., ഹെവൻസ് പൈങ്ങോട്ടായി പ്രിൻസിപ്പാൾ ഷംന ജൗഹർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ നജ്മ യു. സ്വാഗതവും ഓർഫനേജ് മാനേജർ സി. സലീം നന്ദിയും പറഞ്ഞു. ആയിഷ നുസ് ഹ ഖിറാഅത് നടത്തി.