ഗാനവിരുന്നിനൊപ്പം മനോഹരമായി കീഴ്പ്പയൂർ വെസ്റ്റ് എൽ.പി. സ്കൂൾ പ്രവേശനോത്സവം
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കീഴ്പ്പയൂർ വെസ്റ്റ് എൽ.പി. സ്കൂൾ പ്രവേശനോത്സവം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. എ.എം. നാസർ അദ്ധ്യക്ഷനായി. അനന്തു ബി.പി. പഠനക്കിറ്റ് വിതരണം നടത്തി.
കമ്മന അബ്ദുറഹിമാൻ, കെ.സി. നാരായണൻ, കെ.കെ. ചന്തു, നീതിരാജ് ടി.പി., സൈനബ കെ.പി. എന്നിവർ സംസാരിച്ചു. അസ്ദഖ് എം.ആറിൻ്റെ ഗാനവിരുന്ന് പരിപാടിയെ മികവുറ്റതാക്കി. അജ്നാസ് കാരയിൽ സ്വാഗതവും ഷബ്ന പി.പി. നന്ദിയും പറഞ്ഞു.