headerlogo
education

ചങ്ങരോത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ചങ്ങരോത്ത് എം.യു.പി. സ്കൂളിൽ നടന്നു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിർവ്വഹിച്ചു

 ചങ്ങരോത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ചങ്ങരോത്ത് എം.യു.പി. സ്കൂളിൽ നടന്നു
avatar image

NDR News

04 Jun 2024 11:06 AM

ചങ്ങരോത്ത്: പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം ചങ്ങരോത്ത് എം.യു.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി നിർവ്വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.ടി മൊയ്തീൻ നവാഗതർക്കുള്ള ഉപഹാരവിതരണം നടത്തി.

      സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് തൊണ്ടിയിൽ മമ്മി, സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, പി.ടി.എ. പ്രസിഡൻ്റ് എം.കെ., അബ്ദുൽ സലാം, എം.പി.ടി.എ. ചെയർ പേഴ്സൺ പ്രവിത, പി. അഷറഫ്, സി.വി. നജ്മ, ടി.എം. അബ്ദുൽ അസീസ്, കെ.എൻ. സനിലകുമാരി, കെ. റഷീദ്, സുഫൈറ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാദ്ധ്യാപകൻ കെ.കെ. യൂസഫ് സ്വാഗതവും പി. മുനീർ നന്ദിയും പറഞ്ഞു. മനോജ് പൊൻപറയുടെ കലാവിരുന്നുമുണ്ടായിരുന്നു. 

      തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച വർണശബളമായ അന്തരീക്ഷത്തിലേക്ക് പിച്ചവെച്ചെത്തിയ കുരുന്നുകൾക്ക് പ്രവേശനോത്സവ പരിപാടി ഹൃദ്യമായ അനുഭവമായി മാറി. തിങ്ങി നിറഞ്ഞ ഒരു സദസ്സാണ് പ്രവേശനോത്സവ പരിപാടിക്കെത്തിയത്. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ആദ്യമായി അഞ്ചാം ക്ലാസിൽ നാലു ഡിവിഷൻ എന്ന ലക്ഷ്യത്തിലേക്കെത്താനും സ്കൂളിനു ഇത്തവണ കഴിഞ്ഞു.

NDR News
04 Jun 2024 11:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents