അരിക്കുളം എൽ.പി. സ്കൂളിൽ ഇൻസ്റ്റന്റ് സസ്യ പ്രദർശനം സംഘടിപ്പിച്ചു
സി. രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു
അരിക്കുളം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അരിക്കുളം എൽ.പി. സ്കൂളിൽ 'ഇൻസ്റ്റന്റ് വഴിയോര സസ്യ പ്രദർശനം' നടത്തി. പരിസ്ഥിതി ദിനാചാരണം സി. രാഘവൻ ഉദ്ഘാടനം ചെയ്തു. പി. മജീദ് അദ്ധ്യക്ഷനായി. ഷിംജിത്ത് സ്വാഗതം പറഞ്ഞു. സാന്ദീപ്, നിത്യ എന്നിവർ സംസാരിച്ചു.
വഴിയോരങ്ങളിൽ പൊതുവെ കണ്ടുവരുന്നതും ഔഷധ പ്രാധാന്യമുള്ളതുമായ സസ്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. പുതിയ അധ്യയനവർഷം കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വഴിയോര സസ്യ പ്രദർശനവും ക്ലാസ്സും നടത്തിയത്.