മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
റിംഷുത്ത് കെ.കെ. വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അസിസ്റ്റൻ്റ് പ്രൊഫസറും പ്രകൃതി സ്നേഹിയുമായ റിംഷുത്ത് കെ.കെ. വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ദിനേശൻ ഇ. അദ്ധ്യക്ഷനായി.
അസിസ്റ്റൻ്റ് പ്രൊഫസർമാരായ സുനിത പി.പി., ശ്രീജ എസ്., ഹാരിസ് കെ., ജെൻസി തോമസ്, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ഡിപ്പാർട്ടുമെൻ്റ്കൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയും സംഘടിപ്പിച്ചു.
ദൃശ്യ രമേഷ് ക്വിസ് മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ ഫസ്റ്റ് ഇയർ മാത്തമാറ്റിക്സിലെ അക്ഷയ് വി.കെ., നന്ദന ദാസ് എന്നിവർ ഒന്നാം സ്ഥാനവും, സെക്കൻ്റ് ഇയർ ഫിസിക്കൽ സയൻസിലെ അനാമിക ബി.എസ്., അരുണിമ ബി. എന്നിവർ രണ്ടാം സ്ഥാനവും, സെക്കൻ്റ് ഇയർ സോഷ്യൽ സയൻസിലെ നന്ദന എ.എം., ഷഹന ഷെറിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.