അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
പ്രധാനാദ്ധ്യാപകൻ അബ്ദുറഹിമാൻ പി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു
അരിക്കുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന മുഹമ്മദ് അഫ്നാന്റെ വീട്ടിൽ ഫല വ്യക്ഷ തൈ നട്ടു കൊണ്ടു പ്രധാനാദ്ധ്യാപകൻ അബ്ദുറഹിമാൻ പി.കെ. തുടക്കമിട്ടു.
അദ്ധ്യാപകരായ അഖില, മുതാംസ്, സ്പെഷ്യൽ എഡ്യുക്കേറ്റർ സിൽജ, അഫ്നാന്റെ ക്ലാസിലെ കൂട്ടുകാർ തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.