മേപ്പയൂർ സലഫി ഹയർ സെക്കൻ്ററി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മേപ്പയൂർ സലഫി ഹയർ സെക്കൻ്ററി സ്കൂൾ 2023-24 വർഷത്തെ പ്ലസ്ടു സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലെ ഉന്നത വിജയികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ ലാലു അദ്ധ്യക്ഷനായി. സലഫി അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രൊഫ. സി.കെ. ഹസ്സൻ, സാബിത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസുകൾ നൽകി. ഷംന സ്വാഗതവും സാജിത നന്ദിയും പറഞ്ഞു.