ചങ്ങരോത്ത് എം.യു.പി. സ്കൂളിൽ വായന വാരാചരണവും വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു
നാടക കലാകാരനും അവാർഡ് ജേതാവുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു

ചങ്ങരോത്ത്: ചങ്ങരോത്ത് എം.യു.പി. സ്കൂളിൽ വായന വാരാചരണവും വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനവും നാടക കലാകാരനും അവാർഡ് ജേതാവുമായ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു.
വായനയുടെ പ്രാധാന്യം മനസ്സിലാക്കി മുന്നോട്ടു പോകുവാനും വായന ഒരു ലഹരിയാക്കി മാറ്റി ഉയരങ്ങൾ കീഴടക്കാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മഹാൻമാർ വളർന്നുവന്ന ജീവിത വഴികളും ദുരിതം നിറഞ്ഞ തൻ്റെ അനുഭവപാഠങ്ങളും വിവരിച്ചു കുട്ടികളിൽ വലിയ പ്രചോദനം സൃഷ്ടിക്കാനദ്ദേഹത്തിനു കഴിഞ്ഞു.
കെ. റഷീദ് അദ്ധ്യക്ഷനായി. സി.വി. നജ്മ, ടി.എം. അബ്ദുൽ അസീസ്, എം.കെ. യൂസഫ്, കെ.എൻ. സനിലകുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വി.എം. ബാബു സ്വാഗതവും രജിഷ ടി. നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.