headerlogo
education

ലഹരിക്കെതിരെ പ്രതിരോധവലയം തീർത്ത് ചങ്ങരോത്ത് എം.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെയും ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

 ലഹരിക്കെതിരെ പ്രതിരോധവലയം തീർത്ത് ചങ്ങരോത്ത് എം.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ
avatar image

NDR News

26 Jun 2024 08:59 PM

ചങ്ങരോത്ത്: യുവത്വത്തെ നശിപ്പിക്കുന്ന ലഹരി വിപത്ത് പകർച്ചവ്യാധി പോലെ പടരുമ്പോൾ ലഹരിക്കെതിരെ ജന മന:സാക്ഷി ഉണർത്തുകയെന്ന ലക്ഷ്യവുമായി ചങ്ങരോത്ത് എം.യു.പി. സ്കൂളിൽ കുട്ടികൾ ലഹരിക്കെതിരെ പ്രതിരോധവലയം തീർത്തു. നാടിൻ്റെ പ്രതീക്ഷകളെ തകർത്തെറിയുന്ന ലഹരി വിപത്തിനെതിരെ രംഗത്തിറങ്ങുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. 

     ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും പോസ്റ്റർ നിർമ്മാണം നടത്തിയും കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെയും ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. 

      എം. കെ. യൂസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. സനില കുമാരി കെ.എൻ. പ്രതിജ്ഞ ചൊല്ലി. സി.വി. നജ്മ, കെ. റഷീദ്, ടി.എം. അബ്ദുൽ അസീസ്, സുനന്ദ് എസ്. എന്നിവർ സംസാരിച്ചു.

NDR News
26 Jun 2024 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents