ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ വിദ്യാർത്ഥികൾ എൻ.ഐ.ടി.സി. സന്ദർശിച്ചു
ബീ സ്മാർട്ട് എഫ് ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് പഠനയാത്ര നടത്തിയത്

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ബീ സ്മാർട്ട് എഫ് ബാച്ച്, പത്താം ക്ലാസ് എഡ്യൂമിഷൻ ഇന്നൊവേഷൻ ക്ലബ്ബിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കോഴിക്കോട് എൻ.ഐ.ടി.സിയിലേക്ക് പഠനയാത്ര നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി കാലിക്കറ്റിൽ നടന്ന ഏകദിന ക്യാമ്പിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ്, മെക്കാനിക്കൽ എൻജിനീയറിങ് ലാബ്, സിവിൽ എൻജിനീയറിങ്ങി ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ, മെറ്റീരിയൽ സയൻസിലെ നിരവധി സാധ്യതകൾ, ഫിസിക്സ് ഡിപ്പാർട്ട്മെന്റ്, കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് എന്നിവ സന്ദർശിച്ചു.
കെമിസ്ട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സുജിത്ത് എൻ.ഐ.ടി.സി. പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശ്രീ, സിവിൽ എൻജിനീയർ ഡോ. ഷറഫലി, ബീ സ്മാർട്ട് കോഡിനേറ്റർമാരായ ബൈജു കെ., സുനിത കെ., വിപിൻ, ജ്യോതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും ജോലിയെ കുറിച്ച് സ്വപ്നം കാണാനും സന്ദർശനം സഹായകരമായി. ചെറിയ ബാച്ചുകളായി തിരിച്ച് നിരവധി അദ്ധ്യാപകരുടെ ക്ലാസുകൾ ലാബിൽ വെച്ച് ലഭിച്ചു. ക്യാമ്പ് അനുഭവങ്ങൾ സ്കൂൾ റേഡിയോ സംപ്രേഷണത്തിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളിലേക്കും തത്സമയം സംപ്രേഷണം ചെയ്തു.