headerlogo
education

വയനാടിനെ ചേർത്തുപിടിക്കാൻ ഭക്ഷ്യമേളയൂമായി ജി.എച്ച്.എസ്.എസ്. കായണ്ണ

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി മേള ഉദ്ഘാടനം ചെയ്തു

 വയനാടിനെ ചേർത്തുപിടിക്കാൻ ഭക്ഷ്യമേളയൂമായി ജി.എച്ച്.എസ്.എസ്. കായണ്ണ
avatar image

NDR News

20 Aug 2024 09:21 AM

കായണ്ണ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം കായണ്ണ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള നടത്തി. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. ബിൻഷ ആദ്യവില്പന നടത്തി. 

      പി.ടി.എ. പ്രസിഡൻ്റ് പി.കെ. ഷിജു, പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്കരൻ, പ്രോഗ്രാം ഓഫീസർ എം.എം. സുബീഷ്, അദ്ധ്യാപകരായ സി. സോണിയ, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര, കെ.ജി. ഷീനുരാജ്, സിബി അലക്സ്, വി.കെ. സരിത, എൻ.എസ്.എസ്. വളണ്ടിയർ ലീഡർമാരായ ശ്രിയ എസ്. ജിത്ത്, ആകാശ്, ശ്രീനന്ദ, സുകൃത എന്നിവർ സംബന്ധിച്ചു. 

      കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളാണ് മേളയിൽ വിൽപ്പന നടത്തിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

NDR News
20 Aug 2024 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents