headerlogo
education

വയനാടിനായി 50 രൂപ ചലഞ്ചിൽ ഫണ്ട് സ്വരൂപിച്ച് ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ

സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പാൾക്ക് കൈമാറി

 വയനാടിനായി 50 രൂപ ചലഞ്ചിൽ ഫണ്ട് സ്വരൂപിച്ച് ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ
avatar image

NDR News

22 Aug 2024 04:23 PM

നടുവണ്ണൂർ: വയനാടിന് കൈത്താങ്ങുമായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ. 'സേവ് വയനാട്' എന്ന പേരിൽ 50 രൂപ ചലഞ്ചിലൂടെയാണ് കേഡറ്റുകൾ 12,000 രൂപ സ്വരൂപിച്ചത്. സീനിയർ കേഡറ്റ് സർജന്റ് ആർ. വേദലക്ഷ്മി സ്കൂൾ പ്രിൻസിപ്പാൾ ഇ.കെ. ഷാമിനിക്ക് തുക കൈമാറി.

      ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് അഷ്റഫ് പുതിയപ്പുറം, എസ്.എം.സി. ചെയർമാൻ എൻ. ഷിബീഷ്, ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ, സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ്, വി.സി. സാജിദ്, മുസ്തഫ പാലോളി, അനീഷ് ടി.പി., കെ. സുനിത, സി. മുസ്തഫ, അസോസിയേറ്റ് എൻ.സി.സി. ഓഫീസർ പി.കെ. രമ്യ എന്നിവർ സംസാരിച്ചു.

NDR News
22 Aug 2024 04:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents