headerlogo
education

ജി.എച്ച്.എസ്.എസ്. കായണ്ണ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുനാഥ് രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 ജി.എച്ച്.എസ്.എസ്. കായണ്ണ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

01 Oct 2024 08:59 PM

നടുവണ്ണൂർ: ജീവദ്യുതി - പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി കായണ്ണ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കായണ്ണ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുനാഥ് രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ കെ.വി. ബിൻഷ അദ്ധ്യക്ഷയായി.

     പി.ടി.എ. പ്രസിഡൻ്റ് പി.കെ. ഷിജു, പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്കരൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.എം. സുബീഷ്, മലബാർ മെഡിക്കൽ കോളേജ് രക്തബാങ്ക് മേധാവി ഡോ. വി.ജെ. അരുൺ, അദ്ധ്യാപകരായ പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര, വി.കെ. സരിത, വി. സുജിതകുമാരി, ഡോ. ശ്രീലു ശ്രീപദി, എൻ.എസ്.എസ്. വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ, ആകാശ്, പാർവണ, അമൽജിത് എന്നിവർ നേതൃത്വം നൽകി.

NDR News
01 Oct 2024 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents