പേരാമ്പ്രയിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി
ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത കേരളം പദ്ധതിയുടെയും പേരാമ്പ്ര ഡിഗ്നിറ്റി കോളജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെയും നേതൃത്വത്തിലാണ് പരിപാടി

പേരാമ്പ്ര: ഗാന്ധി ജയന്തി ദിനത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത കേരളം പദ്ധതിയുടെയും പേരാമ്പ്ര ഡിഗ്നിറ്റി കോളജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ വരെ ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി പൊൻപറ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിനോദ് തിരുവോത്ത്, എം.പി.കെ. അഹമ്മത് കുട്ടി, പ്രോഗ്രാം ഓഫീസർ മുഹമ്മദ് മുഹീസ്, ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു.