ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ ചെണ്ടുമല്ലികൃഷി വിളവെടുപ്പ്
പി.ടി.എ. പ്രസിഡൻ്റ് വി.പി. ബിജു പരിപാടി ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയൂരിൽ വിഎച്ച്.എസ്.സി. വിഭാഗം ഒന്നാം വർഷ ഗാർഡനർ കോഴ്സ് വിദ്യാർത്ഥികൾ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. പി.ടി.എ. പ്രസിഡൻ്റ് വി.പി. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അദ്ധ്യാപകനായ കെ. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗാർഡനർ കോഴ്സ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപിക കെ.പി. അഞ്ജന പദ്ധതി വിശദീകരിച്ചു. ഗാർഡനർ കോഴ്സ് വിദ്യാർത്ഥികളായ എസ്.ആർ. മാളവിക സ്വാഗതവും, ആർ.ബി. അർജുൻ നന്ദിയും പറഞ്ഞു. അത്യുൽപ്പാദന ശേഷിയുള്ള ചെടി തൈകൾ ആണ് കൃഷി ചെയ്തത്. പരിപാടിയിൽ സ്കൂളിലെ അദ്ധ്യാപകരും പങ്കെടുത്തു.