headerlogo
education

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവം; ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിന് കലാ കിരീടം

സമ്മാനദാനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് നിർവഹിച്ചു

 ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവം; ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിന് കലാ കിരീടം
avatar image

NDR News

28 Oct 2024 11:40 AM

ആവള: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആവള യു.പി. സ്കൂളിൽ നടന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബാല കലോത്സവം, അറബിക് സാഹിത്യോത്സവം സമാപിച്ചു. ബാല കലോത്സവത്തിൽ ചെറുവണ്ണൂർ എ. എൽ. പി സ്കൂൾ ഒന്നാം സ്ഥാനം നേടി കലാ കിരീടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആതിഥേയരായ ആവള യു.പിയും മൂന്നാം സ്ഥാനം പാമ്പിരികുന്ന് എൽ.പിയും നേടി. അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം ആവള യു.പിയും ചെറുവണ്ണൂർ എ.എൽ.പിയും പങ്കിട്ടു. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ചെറുവണ്ണൂർ ഈസ്റ്റ് എൽ.പിയും, മുയിപ്പോത്ത് യു.പിയും കരസ്ഥമാക്കി. 

     സമ്മാനദാനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാനവാസ് കൈവേലി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.

      ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മർ, ഷോബിഷ് ആർ.പി., എ. ബാലകൃഷ്ണൻ, ബിജിഷ കെ.എം., എം.എം. രഘുനാഥ്, പി. മുംതാസ്, ഇ.കെ. സുബൈദ, സ്വാഗത സംഘം ജനറൽ കൺവീനർ ജി. സ്മിത, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വിജയൻ ആവള, സുലൈഖ കെ., ബിജുന എൻ., നിത വി.പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

NDR News
28 Oct 2024 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents