headerlogo
education

പഞ്ചായത്ത് അറബിക് സാഹിത്യോത്സവം; ജി.എം.എൽപി. സ്കൂൾ നടുവണ്ണൂരിന് ഓവറോൾ

ബാലകലോത്സവത്തിൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പ്

 പഞ്ചായത്ത് അറബിക് സാഹിത്യോത്സവം; ജി.എം.എൽപി. സ്കൂൾ നടുവണ്ണൂരിന് ഓവറോൾ
avatar image

NDR News

28 Oct 2024 08:40 PM

നടുവണ്ണൂർ: മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ വെച്ച് സംഘടിപ്പിച്ച നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അറബിക് സാഹിത്യോത്സവത്തിൽ ഓവറോളും ബാലകലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പും കരസ്ഥമാക്കി ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ. ചരിത്ര വിജയം നേടിയ സ്കൂൾ കിഴുകോട്ട് കടവിൽ ആഹ്ലാദപ്രകടനം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും റാലിയിൽ അണിചേർന്നു. 

     പി.ടി.എ. പ്രസിഡൻ്റ് വിനീഷ് കൊഴക്കാട്, ഹെഡ്മിസ്ട്രസ് സിന്ധു എം.കെ., എം.പി.ടി.എ. പ്രസിഡൻ്റ് ജംഷില പി.വി., സ്റ്റാഫ് സെക്രട്ടറി കെ. മുബീർ, എസ്.ആർ.ജി. കൺവീനർ ശരണ്യ ബി.എസ്. എന്നിവർ നേതൃത്വം നൽകി.

NDR News
28 Oct 2024 08:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents