പൂനൂര്‍ ജി എം യു പി നൂറാം വാർഷിക നിറവിൽ : 501 അംഗ സ്വാഗത സംഘം
2025 ജനുവരി അവസാന വാരം മൂന്നു ദിവസങ്ങളിലായി ശതവാര്‍ഷികാഘോഷം
പൂനൂര്‍: ഒരു നൂറ്റാണ്ടു കാലമായി പ്രദേശത്തെ ആയിരക്കണക്കിനു കുരുന്നുകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. 2025 ജനുവരി അവസാന വാരം മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ശത വാര്‍ഷികാഘോഷം സംഘടിപ്പിക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് അസ്ലം കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ശത വാര്‍ഷികത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന നൂറിന വികസന പ്രവര്‍ത്തനങ്ങളുടെ രൂപ രേഖ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക് (ചെയര്‍മാന്‍), പി ടി എ പ്രസിഡണ്ട് അസ്ലം കുന്നുമ്മല്‍ (വര്‍ക്കിംഗ് ചെയര്‍.), പ്രധാന അധ്യാപകന്‍ എ.കെ അബ്ദുസ്സലാം (ജന. ണ്‍വീനര്‍), സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ (വര്‍ക്കിംഗ് കണ്‍.), ടി.കെ ബുഷ്‌റ ടീച്ചര്‍ (ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
അഹമ്മദു കുട്ടി ഉണ്ണികുളം, നിജില്‍ രാജ്, ബിച്ചു ചിറക്കല്‍, അബ്ദുല്ല മാസ്റ്റര്‍, സാജിദ പി, സി.പി.കരീം മാസ്റ്റര്‍, സിറാജ് മാസ്റ്റര്‍, ആനിസ ചക്കിട്ടക്കണ്ടി, സി.കെ അസീസ് ഹാജി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, അജി മാസ്റ്റര്‍, സാലിം കരുവാറ്റ, സീനത്ത് ജബ്ബാര്‍, രജീഷ് വി.വി, മൊയ്തീന്‍ മാസ്റ്റര്‍, എ.പി മുഹമ്മദ് മാസ്റ്റര്‍, അബു മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍, എ.കെ. അബ്ദുസ്സലാം മാസ്റ്റര്‍, ബുഷ്‌റ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.ലോഗോ പ്രകാശനം നവ. 10ന് കേരള വനം, വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. 11 ന് രാവിലെ 10ന് ആയിരത്തി ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിളംബര ജാഥയും സംഘടിപ്പിക്കും.

