ഊട്ടു പുര ഉണർന്നു, പേരാമ്പ്ര ഉപജില്ലാ കലോത്സവം ഇന്ന് ആരംഭിക്കും
ഹെഡ്മിസ്ട്രസ് എം. ബിന്ദു പാൽ കാച്ചി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: 5000ത്തോളം കലാകാരന്മാർ മാറ്റുരക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാവും. കലോത്സവ ഊട്ടുപുരയിൽ പാൽ കാച്ചൽ കർമ്മം ഹെഡ്മിസ്ട്രസ് എം. ബിന്ദു നിർവ്വഹിച്ചു. പേരാമ്പ്ര എ.ഇ.ഒ. കെ.വി. പ്രമോദ് ചടങ്ങിൽ പങ്കെടുത്തു. 20000 ത്തോളം കലാ പ്രതിഭകൾക്കും ഒഫീഷ്യൽസിനുമാണ് നാലുദിവസങ്ങളിലായി ഭക്ഷണം ഒരുക്കുക. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ.പി. റസാഖ് അദ്ധ്യക്ഷത വഹിച്ചു.
ഭക്ഷണ കമ്മിറ്റി കൺവീനർ പി.എം. ബഷീർ, ഡെപ്യൂട്ടി എച്ച്.എം. സി. നസീറ, എം.പി.ടി.എ. പ്രസിഡന്റ് കെ.കെ. ഹൈറുന്നിസ, പി.സി. മുഹമ്മദ് സിറാജ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി. ബാലൻ കിടാവ്, ഇ.ടി. ഹമീദ്, പി. മൂസക്കുട്ടി, ടി.വി. മുഹമ്മദ് കോയ, സഹീർ, എൻ.പി. മുനീർ, എസ്.കെ. സനൂപ്, പി.കെ. സാജിദ്, എ.ആർ. റിയാസ്, കാസിം രയരോത്ത്, വി. അഷ്‌റഫ്, എം.കെ. സുൾഫിക്കർ, ബിൻസിൻ മുഹമ്മദ്, ശാന്തിമോഹൻ, സത്യൻ മിനർവ്വ, സാഹിറ സുൽഫി, നീലിമ, പി. രാമചന്ദ്രൻ, പാചക്കാരൻ വിനോദ് ചെറുവണ്ണൂർ, വി.കെ. ഇസ്മായിൽ, സി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

