കോല്‍ക്കളിയുടെ കുത്തക നിലനിർത്തി ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ
ഹൈസ്‌കൂള്‍ വിഭാഗം കോല്‍ ക്കളിയിലാണ് വിജയക്കൊടി പാറിച്ചത്
നൊച്ചാട്: പേരാമ്പ്ര ഉപജില്ലാ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ കഴിഞ്ഞ വര്‍ഷത്തെ കുത്തക നിലനിര്‍ത്തി ജി.എച്ച്.എസ്.എസ്. നടുവണ്ണൂര്‍ ജില്ല തലത്തിലേക്ക്. തനതായ കോല്‍ക്കളിയുടെ തനിമ നിലനിര്‍ത്തി പാട്ടിന്റെ ഈണത്തിനൊപ്പം താളത്തില്‍ ഒരുമിച്ചു കളിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
തിക്കോടി തവക്കല്‍ കളരി മാര്‍ഷല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ കോടിക്കല്‍ ജമാല്‍ ഗുരുക്കളുടെ ശിക്ഷണത്തിലാണ് സംഘം കോല്‍ക്കളി അഭ്യസിച്ചത്. മൂന്ന് സ്‌കൂളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഹംദില്‍ ഹാദിഖ്, മുഹമ്മദ് ജാസിം, അഹമ്മദ് യാസീന്‍, മുഹമ്മദ് ഷഹല്‍, മുഹമ്മദ് ഷഹാന്‍, സാനിഹ് മുഹമ്മദ് ഹംസ, മുഹമ്മദ് ജസില്‍, മുഹമ്മദ് അക്മല്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഇഷാം, മുഹമ്മദ് മിസ് ബാഹ്, മുഹമ്മദ് ഹാദിനിദാല്‍ തുടങ്ങിയവരാണ് കോല്‍ക്കളിയില്‍ ചുവട് വച്ച് ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൻ്റെ കുത്തക നിലനിർത്തിയത്.