headerlogo
education

സുന്ദര കേരളം - ക്ലീൻ കായണ്ണ പദ്ധതിക്ക് തുടക്കമായി

ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി

 സുന്ദര കേരളം - ക്ലീൻ കായണ്ണ പദ്ധതിക്ക് തുടക്കമായി
avatar image

NDR News

16 Nov 2024 11:17 AM

കായണ്ണ: കായണ്ണ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം കായണ്ണ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുന്ദര കേരളം - ക്ലീൻ കായണ്ണ പദ്ധതി തുടങ്ങി. ശുചിത്വബോധം, മാലിന്യ സംസ്ക്കരണം, ആരോഗ്യ ബോധവൽക്കരണം എന്നീ സന്ദേശങ്ങൾ പങ്കാളിത്ത ഗ്രാമത്തിലെ വീടുകളിൽ എത്തിക്കുകയും. കേരള സർക്കാറിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലെത്തുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പങ്കാളിത്ത ഗ്രാമമായ കായണ്ണ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പദ്ധതി നടപ്പിലാക്കും.

      ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് പദ്ധതി പ്രഖ്യാപനം നടത്തി. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ കോഴിക്കോട് ജില്ലാ അസിസ്റ്റൻ്റ് കോഡിനേറ്റർ സി.കെ. സരിത്ത് മുഖ്യാതിഥിയായി. എൻ.എസ്.എസ്. ക്ലസ്റ്റർ കോഡിനേറ്റർ സി.കെ. ജയരാജൻ ശുചിത്വ സന്ദേശം നൽകി. പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി പദ്ധതി വിശദീകരിച്ചു.

      കായണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. ബിൻഷ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, പി.ടി.എ. പ്രസിഡൻ്റ് എം. അജിത് കുമാർ, പ്രോഗ്രാം ഓഫീസർ ഡോ. എം.എം. സുബിഷ്, ശുചിത്വമിഷൻ ബ്ലോക്ക് കോഡിനേറ്റർ വി.പി. ഷൈനി, ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ വി.ബി. ലിബിന, ടി. സത്യൻ, എ.സി. സതി, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര, വി.കെ. സരിത, ശ്രിയ എസ്. ജിത്ത്, ശ്രീനന്ദ, പാർവണ, ദേവിക, അമൽജിത് എന്നിവർ സംബന്ധിച്ചു.

NDR News
16 Nov 2024 11:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents