headerlogo
education

നടുവണ്ണൂർ ഗവ. ഹൈസ്കൂളിൽ എൻ.സി.സി. ദിനാചരണം സംഘടിപ്പിച്ചു

'ഒരു കേഡറ്റ്, ഒരു മരം' ക്യാംപയിനും സംഘടിപ്പിച്ചു

 നടുവണ്ണൂർ ഗവ. ഹൈസ്കൂളിൽ എൻ.സി.സി. ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

23 Nov 2024 10:50 PM

നടുവണ്ണൂർ: എൻ.സി.സി. ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി.സി. ദിന ആഘോഷത്തിന്റെ ഭാഗമായി 'ഒരു കേഡറ്റ്, ഒരു മരം' ക്യാംപയിൻ സംഘടിപ്പിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

      ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുഭാഷ് ബാബു, അദ്ധ്യാപകരായ പി. മുസ്തഫ, വി.കെ. നൗഷാദ്, സി.പി. സുജാൽ, ടി.പി. അനീഷ്, എം. മാലിനി, എൻ.സി.സി. ഓഫീസർ പി.കെ. രമ്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

NDR News
23 Nov 2024 10:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents