headerlogo
education

ഹൈക്കിംഗ് ആവേശത്തിൽ കോക്കല്ലൂർ സ്കൗട്ടുകൾ കാറ്റുള്ളമല - നമ്പികുളം മലയിൽ

2600ലധികം അടിയോളം ഉയരമുള്ള മനോഹരമായ ഹിൽ വ്യൂ സ്റ്റേഷനാണ് കാറ്റുള്ളമല - നമ്പികുളം

 ഹൈക്കിംഗ് ആവേശത്തിൽ കോക്കല്ലൂർ സ്കൗട്ടുകൾ കാറ്റുള്ളമല - നമ്പികുളം മലയിൽ
avatar image

NDR News

25 Nov 2024 07:21 PM

ബാലുശ്ശേരി: കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് ഹൈക്കിംഗ് ആവേശവുമായി കാറ്റുള്ളമല - നമ്പികുളം മലയിലെത്തി. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് - കോട്ടൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന, സമുദ്രനിരപ്പിൽ നിന്നും 2600ലധികം അടിയോളം ഉയരമുള്ള മനോഹരമായ ഹിൽ വ്യൂ സ്റ്റേഷനാണ് കാറ്റുള്ളമല - നമ്പികുളം. 

      കണ്ണൂർ ധർമ്മടം തുരുത്ത് മുതൽ കോഴിക്കോട് ടൗൺ വരെയുള്ള ഭാഗങ്ങൾ മലമുകളിൽ നിന്ന് കാണാനാകുമെന്നത് പ്രധാന ആകർഷണമാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ എരപ്പാംതോട് എന്ന സ്ഥലത്തു നിന്ന് 4.8 കിലോമീറ്റർ നടന്ന് നമ്പികുളം മല കയറി അത്രയും ദൂരം നടന്ന് ഇറങ്ങി 32 പേർ യാത്രയിൽ പങ്കെടുത്തു. സ്കൗട്ട് ട്രൂപ്പിലെ ലയൺസ്, ഫോക്സസ്, എലിഫന്റ്സ്, ബുൾസ് പട്രോളുകൾ ചേർന്ന് പാട്ടുകളും കളികളും സ്കൗട്ടിംഗ് പരിശീലന ഇനങ്ങളുമായി വിവിധ പരിപാടികൾ നടത്തി.

     ട്രൂപ്പ് ലീഡർ ആർ. ഋഷികേഷ്, അസിസ്റ്റന്റ് ട്രൂപ്പ് ലീഡർ എ.ജെ. അദ്വൈദ്, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി. അച്ചിയത്ത് എന്നിവർ നേതൃത്വം നൽകി. രാവിലെ 8.10 ന് മലകയറിയ സംഘം വൈകുന്നേരം 4 മണിക്ക് നല്ല യാത്രയുടെ ത്രസിപ്പിക്കുന്ന ആസ്വാദനത്തിന്റെ അനുഭൂതിയുമായി മലയിറങ്ങി.

NDR News
25 Nov 2024 07:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents