നടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ ഇൻഫ്ലുവൻസിയ' ദ്വിദിന ക്യാമ്പ് ആരംഭിച്ചു
ഡിഡിഇക്ക് സ്നേഹോപഹാരം ഹെഡ്മാസ്റ്റർ എൻ.എം മൂസക്കോയ നല്കി

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ തനത് പദ്ധതിയായ സ്മാർട്ട് എഡ്യുമിഷൻ ക്ലബ്ബിന്റെ ദ്വിദിന ക്യാമ്പ് 'ഇൻഫ്ലുവൻസിയ ' കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിതനൈപുണി വികാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വിവിധതരത്തിലുള്ള പ്രവർത്തനാധിഷ്ഠിത ക്ലാസുകളാണ് സഹവാസ ക്യാമ്പിലൂടെ നൽകുന്നത്.
ട്രെയിർമാരായ ജോസഫ് വയനാട്, ബിനോയ് കല്പറ്റ എന്നിവർ ക്ലാസുകൾ നയിക്കും. ഹെഡ്മാസ്റ്റർ എൻ.എം മൂസ്സക്കോയ അധ്യക്ഷനായി. ക്ലബ്ബ് കോർഡിനേറ്റർ കെ ബൈജു സ്വാഗതം പറഞ്ഞു. പുതിയ ബാച്ചിന്റെ കൺവീനർ ഈ വിനോദ് , വി കെ നൗഷാദ്, അനീഷ് ടി പി, എം ഷീല, എം കെ രാജേഷ്, കെ സുനിത എന്നിവർ സംസാരിച്ചു.