ഹാൻഡിക്രാഫ്റ്റ് പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
പ്രിൻസിപ്പാൾ ശ്യാമിലി പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് തൃശൂർ ഓഫീസും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി കുട്ടികൾക്കായി ഹാൻഡിക്രാഫ്റ്റ് പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപകൻ എൻ.എം. മൂസകോയ അദ്ധ്യക്ഷത വഹിച്ചു, പ്രിൻസിപ്പാൾ ശ്യാമിലി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹാൻഡിക്രാഫ്റ്റ് ഉദ്യോഗസ്ഥരായ വിനോദൻ കെ.ജി., അൽക്ക ടി.ജെ., കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി ചെയർമാൻ മോഹനൻ കോട്ടൂർ പ്രൊജക്റ്റ് കോഡിനേറ്റർ എൻ.വി. സുനി, ആഷിത എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ വിവിധ കരകൗശല പരിശീലകരും പങ്കെടുക്കും.